പത്തനംതിട്ട: ഹൈക്കോടതി അഭിഭാഷകൻ പ്രതിയായ പോക്സോ കേസിൽ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കെതിരെ സിഡബ്ല്യുസി മുഖ്യമന്ത്രിക്ക് പരാതി നൽകും. പോക്സോ അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകുക. പ്രതികൾ അതിജീവിതയെ സ്വാധീനിക്കാൻ സിഡബ്ല്യുസി ഓഫീസിലെത്തിയെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തൽ.
പ്രതികൾ സിഡബ്ല്യുസി ചെയർമാന്റെ ഓഫീസിൽ നേരിട്ട്പോയെന്നും കണ്ടെത്തിയിരുന്നു. അതിജീവിത ശക്തമായി നിലപാടെടുത്തതോടെ സിഡബ്ല്യുസിക്ക് ഒടുവിൽ പൊലീസിന് റിപ്പോർട്ട് കൈമാറണ്ടി വന്നു.
കോന്നി ഡിവൈഎസ്‌പിയെയും സിഐയെയും സസ്പെൻഡ് ചെയ്തുള്ള ആഭ്യന്തര വകുപ്പ് ഉത്തരവിലാണ് കണ്ടെത്തൽ. സിഡബ്ല്യുസി റിപ്പോർട്ട് നൽകാൻ 10 ദിവസത്തെ കാലതാമസം വരുത്തിയതും പ്രതികൾക്ക് ഗുണമായി. ഒന്നാം പ്രതിയുടെയും ഭാര്യയുടെയും ഫോൺ കോൾ രേഖകൾ പരിശോധിച്ചാണ് ഇത് കണ്ടെത്തിയത്. കേസിന്റെ തുടക്കത്തിൽ ഗുരുതര വീഴ്ച വരുത്തിയതിനാണ് വകുപ്പുതല അന്വേഷണത്തിനൊടുവിൽ കഴിഞ്ഞദിവസം ഡിവൈഎസ്‌പിയെയും സിഐഎയും സസ്പെൻഡ് ചെയ്തത്.