മുന്‍ ഭര്‍ത്താവിനെതിരേ യുവതി നല്‍കിയ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി; ശത്രുത തീര്‍ക്കാന്‍ കോടതിയെ ഉപയോഗിക്കരുതെന്ന് ഉപദേശം

Oplus_16908288

മുന്‍ ഭര്‍ത്താവിനെതിരേ യുവതി നല്‍കിയ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി. വിവാഹമോചനത്തിന് ശേഷം മുന്‍ ഭര്‍ത്താവിനെതിരേ പ്രതികാരം ചെയ്യാനാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ജസ്റ്റിസ് സി പ്രദീപ് കുമാര്‍ ചൂണ്ടിക്കാട്ടി.2013ല്‍ തനിക്ക് പതിനേഴ് വയസ് പ്രായമുള്ളപ്പോള്‍ തന്നെ പീഡിപ്പിച്ചെന്നും 2020ലാണ് വിവാഹം കഴിച്ചതെന്നുമാണ് ഹരജിക്കാരി ആരോപിച്ചത്. 2021 മാര്‍ച്ചിലാണ് വിവാഹമോചനം നടന്നത്. അതിന് ശേഷമാണ് എറണാകുളം ജില്ലയിലെ തടിയിട്ടപറമ്ബ് പോലിസ് സ്‌റ്റേഷനില്‍ യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പോക്‌സോയിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് പോലിസ് കുറ്റപത്രം നല്‍കുകയായിരുന്നു.എന്നാല്‍, തനിക്കെതിരെ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണെന്ന് മുന്‍ ഭര്‍ത്താവ് വാദിച്ചു. 2013ല്‍ നടന്നുവെന്ന് പറയുന്ന സംഭവത്തില്‍ കേസ് നല്‍കിയത് 2021ലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോപിക്കപ്പെടുന്ന പീഡനത്തിന് ശാസ്ത്രീയമോ ഫോറന്‍സികോ ആയ തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് കേസ് റദ്ദാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *