ലഹരി പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച കേസില്‍, പി കെ ഫിറോസിൻ്റെ സഹോദരൻ പി കെ ബുജൈറിൻ്റെ ജാമ്യ ഹർജി ഇന്ന് കോഴിക്കോട് ജില്ല കോടതി പരിഗണിക്കും.കോഴിക്കോട് കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിജാമ്യ ഹർജി തള്ളിയതിന് പിന്നലെയാണ് ബുജൈർ ജില്ലകോടതിയെ സമീപിച്ചത്. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പോലീസ് കോടതിയില്‍ റിപ്പോർട്ട് നല്‍കിയതിൻ്റെ അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്. ഇന്നും ഇക്കാര്യം പൊലിസ് കോടതിയെ അറിയിക്കും.ഈ മാസം 2 നാണ് കുന്ദമംഗലം ചൂലാംവയല്‍ വെച്ച് പി കെ ബുജൈർ ലഹരി പരിശോധനയ്ക്ക് എത്തിയ പോലീസിനെ ആക്രമിച്ചത്. ബുജൈർ ലഹരി ഇടപാട് നടത്താൻ ശനിയാഴ്ച വൈകിട്ട് കോഴിക്കോട് ചൂലാംവയല്‍ ബസ് സ്റ്റോപ്പിനുമുന്നില്‍ എത്തുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. വാഹനമടക്കം പരിശോധിക്കണമെന്ന് പറഞ്ഞപ്പോള്‍ ബുജൈർ പൊലീസുകാരെ തള്ളുകയും മുഖത്തും നെഞ്ചിലും ഇടിക്കുകയും ചെയ്യുകയായിരുന്നു.
ലഹരി പരിശോധനയ്ക്കിടെ പൊലീസിന് മര്‍ദനം; പി കെ ബുജൈറിൻ്റെ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും
