ആഗോള അയ്യപ്പ സംഗമത്തിന് മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തി സർക്കാർ ചെലവില്‍ പത്രപരസ്യം നല്‍കി.ഒരു പ്രമുഖ ദേശീയ ദിനപത്രത്തിലാണ് പബ്ലിക് റിലേഷൻസ് വകുപ്പ് പരസ്യം നല്‍കിയത്. നേരത്തെ, ഈ പരിപാടിക്കായി സർക്കാർ ഫണ്ടോ ദേവസ്വം ഫണ്ടോ ഉപയോഗിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇത് ലംഘിച്ചുകൊണ്ടാണ് ഇപ്പോള്‍ സർക്കാർ ഫണ്ട് ഉപയോഗിച്ച് പരസ്യം നല്‍കിയിരിക്കുന്നത്.അതേസമയം, മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് സംഗമത്തില്‍ പങ്കെടുക്കാൻ ഫണ്ട് നല്‍കാനുള്ള നീക്കം കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സർക്കാർ ഫണ്ട് ഉപയോഗിക്കില്ലെന്ന് കോടതിയില്‍ ഉറപ്പുനല്‍കിയതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ വിവാദം ഉയർന്നിരിക്കുന്നത്.
കോടതിയില്‍ പറഞ്ഞ വാക്ക് പാലിക്കാതെ സര്‍ക്കാര്‍; അയ്യപ്പ സംഗമത്തിന് സര്‍ക്കാര്‍ ചെലവില്‍ പത്രപരസ്യം നല്‍കി
