പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ

Oplus_16908288

എറണാകുളം: പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ. 2022ൽ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പി.സി.ജോർജ് നിരന്തരം ലംഘിക്കുന്നുവെന്നും നിരന്തരം മതവിദ്വേഷ പ്രസംഗം നടത്തുന്നുവെന്നും ഹർജിയിൽ പറയുന്നു. ഇടുക്കിയിൽ നടന്ന അടിയന്തരാവസ്ഥയുടെ 50 വർഷം പരിപാടിയിലാണ് ജോർജ് വീണ്ടും മതവിദ്വേഷ പരാമർശം നടത്തിയത്.സർക്കാരിൻ്റെ ഹർജിയിൽ പി.സി.ജോർജിന് ഹൈക്കോടതിയുടെ നോട്ടീസ്. 2022ൽ എറണാകുളം വെണ്ണലയിലെ ക്ഷേത്ര പരിപാടിയിൽ മതവിദ്വേഷം നടത്തി എന്ന പരാതിയിൽ പി.സി.ജോർജിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരായിരുന്നെങ്കിലും അന്ന് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ഈ കേസിലെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *