12 മണിക്കൂര്‍ ബ്ലോക്കിന് 150 രൂപ ടോള്‍; പാലിയേക്കര കേസില്‍ കേന്ദ്രത്തോട് ചോദ്യങ്ങളുമായി സുപ്രീം കോടതി

Oplus_16908288

പാലിയേക്കര ടോള്‍ കേസില്‍ കേന്ദ്രത്തോട് ചോദ്യങ്ങളുമായി സുപ്രീം കോടതി. കഴിഞ്ഞ ദിവസത്തെ പത്രം കണ്ടിരുന്നോ എന്ന് കോടതി ചോദിച്ചു.റോഡിന്റെ അവസ്ഥ എത്ര പരിതാപകരമാണ് അതാണ് പ്രശ്‌നം. ഒരു ലോറി കേടായത് കാരണമുണ്ടായ യാത്രാ ദുരിതം എത്രയെന്നും കോടതി ചോദിച്ചുട്രാഫിക് ഇല്ലെഹ്കില്‍ ഒരു മണിക്കൂർ മാത്രമെടുക്കേണ്ട ദൂരമാണ് 12 മണിക്കൂർ വരെ എടുത്തത്. മലയാള പത്രങ്ങളുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ ചോദ്യങ്ങള്‍. മണ്‍സൂണ്‍ കാരണം റോഡ് അറ്റുകുറ്റ പണി നടന്നില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. ടോള്‍ തുക എത്രയാണെന്ന് കോടതി ചോദിച്ചു. 150 രൂപയാണെന്ന് ഹർജിക്കാരൻ വ്യക്തമാക്കി. ഇത്രയും പൈസ എന്തിനാണ് കൊടുക്കുന്നെന്നും കോടതി ചോദിച്ചു.എന്നാല്‍ സർവീസ് റോഡുകളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് തേർഡ് പാർട്ടി കമ്ബനിയാണുള്ളതെന്നും ഇത് തങ്ങളെ ബാധിക്കില്ലെന്നും കരാർ കമ്ബനി പറഞ്ഞു. ടോള്‍ പിരിവ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നും കമ്ബനി ആവശ്യപ്പെട്ടു. അപ്പീലില്‍ വാദം പൂർത്തിയായി വിധി പറയാൻ മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *