പാലിയേക്കര കേസ് വീണ്ടും കോടതിയിൽ.ഇടപള്ളി-മണ്ണുത്തി ദേശീപാതയിലെ പാലിയേക്കര ടോൾ പിരിവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ടോൾ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ് ഇക്കഴിഞ്ഞ ആറിന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ഉത്തരവിട്ടിരുന്നു. രൂക്ഷമായ ഗതാഗതകുരുക്ക് കണക്കിലെടുത്ത് പാലിയേക്കര ടോൾ പിരിവ് നിർത്തിവെയ്കക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടകണ്ടത്ത് തുടങ്ങിയവർ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എത്രയും വേഗം പരിഹാരം കാണണമെന്ന നിർദേശത്തോടെയാണ് ടോൾ പിരിവ് നിർത്തിവെയ്ക്കാൻ കോടതി നിർദ്ദേശിച്ചിരുന്നത്. ഇതിനെതിരെയുള്ള അപ്പീൽ സുപ്രീംകോടതി തള്ളിയിരുന്നു.
പാലിയേക്കര കേസ് വീണ്ടും കോടതിയിൽ
