തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വർണം കാണാതായ സംഭവത്തില്‍ നിർണായക ഉത്തരവുമായ കോടതി.6 ജീവനക്കാരെ നുണ പരിശോധന നടത്താനാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഫോർട്ട് പൊലീസ് നല്കിയ അപേക്ഷയിലാണ് സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് സുപ്രധാന ഉത്തരവ്.ശ്രീകോവിലിന്റെ വാതില്‍ സ്വർണം പൂശാൻ സ്ട്രോങ്ങ് റൂമില്‍ നിന്ന് എടുത്ത സ്വർണത്തില്‍ നിന്നാണ് 13 പവൻ കാണാതായത്. പോലീസ് അന്വേഷണം തുടങ്ങിയപ്പോള്‍ മണലില്‍ പൊതിഞ്ഞ നിലയില്‍ സ്വർണ്ണം കണ്ടെത്തിയിരുന്നു. നുണ പരിശോധനയ്ക്ക് മുൻപ് അനുമതിപത്രം വാങ്ങണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.ഇക്കഴിഞ്ഞ മെയ് ഏഴിനും 10നും ഇടയിലാണ് സ്വർണം കാണാതായത്. ക്ഷേത്രം മാനേജർ ആണ് പോലീസില്‍ പരാതി നല്‍കിയത്. ക്ഷേത്രം പരിസരത്തെ മണലില്‍ പൊതിഞ്ഞ നിലയിലാണ് സ്വർണം കണ്ടെത്തിയത്. സ്വർണ്ണ ബാർ ആയിരുന്നു ഇത്.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവം: ജീവനക്കാരെ നുണ പരിശോധന നടത്താൻ കോടതി ഉത്തരവ്
