കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക ഇടപാടുകളും കണക്കുകളും നേരിട്ട് പരിശോധിക്കാൻ തീരുമാനിച്ച് ഹൈക്കോടതി. പരിപാടിയുടെ രേഖകൾ ഹാജരാക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. അയ്യപ്പ സംഗമത്തിന്റെ രേഖകളൊന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ രേഖകളെല്ലാം വിജയൻ അസോസിയേറ്റ്സ് എന്ന സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനത്തിന് നൽകിയെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. ഇതേത്തുടർന്ന്, വിജയൻ അസോസിയേറ്റ്സിനെ കേസിൽ കക്ഷിയാക്കിയ കോടതി, സ്വകാര്യ ഓഡിറ്റർക്ക് നൽകിയ എല്ലാ രേഖകളും വ്യാഴാഴ്ചയ്ക്കകം നേരിട്ട് ഹാജരാക്കാൻ നിർദ്ദേശിച്ചു.
ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്ക് ഹാജരാക്കാൻ ഉത്തരവ്
