ജോലിസമയം കഴിഞ്ഞിട്ടും ഓണ്‍ലൈൻ ട്രെയിനിങ് സെഷനുകളില്‍ പങ്കെടുക്കാൻ നിർബന്ധിച്ച തൊഴിലുടമയ്ക്കെതിരെ പരാതി നല്‍കിയ യുവാവിന് അനുകൂലമായി കോടതി വിധിച്ചു.വാങ് എന്ന യുവാവ് 2020 ജൂലൈ മുതല്‍ 2023 ജൂണ്‍ വരെ ബെയ്ജിംഗിലെ ഒരു എഞ്ചിനീയറിങ് കമ്ബനിയില്‍ ജോലി ചെയ്തിരുന്നു. ജോലിക്ക് പുറമേ, ഡിംഗ് ഡിംഗ്, വീചാറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ വഴി ആഫ്റ്റർ-അവർ ട്രെയിനിങ് സെഷനുകളില്‍ പങ്കെടുക്കാൻ തന്നെ നിർബന്ധിച്ചതായി വാങ് ആരോപിച്ചു.വാങ് കമ്ബനിക്കെതിരെ കേസ് ഫയല്‍ ചെയ്ത് 80,000 യുവാൻ (9,51,013.80 രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടു. തെളിവായി, മീറ്റിങ് ലോഗിനുകളുടെയും സഹപ്രവർത്തകരുടെ ചാറ്റുകളുടെയും സ്ക്രീൻഷോട്ടുകള്‍ അവർ സമർപ്പിച്ചു. ഈ സെഷനുകളില്‍ പങ്കെടുക്കാത്തവരില്‍ നിന്ന് 200 യുവാൻ (2,420 രൂപ) പിഴയായി പിടിച്ചെടുത്തതായും വാങ് ആരോപിച്ചു.കമ്ബനി ആരോപണങ്ങള്‍ നിഷേധിച്ചു. ട്രെയിനിങ് സെഷനുകളില്‍ ലോഗിൻ ചെയ്യുക മാത്രമാണ് വേണ്ടിയിരുന്നതെന്നും സജീവമായ പങ്കാളിത്തം ആവശ്യമില്ലായിരുന്നുവെന്നും കമ്ബനി വാദിച്ചു. പിഴയും ട്രെയിനിങ് സെഷനുകളും തമ്മില്‍ ബന്ധമില്ലെന്നും അവർ അവകാശപ്പെട്ടു.ആദ്യം ആർബിട്രേഷൻ അതോറിറ്റിയില്‍ പരാതി നല്‍കിയെങ്കിലും വാങിന്റെ വാദം തള്ളപ്പെട്ടു. പിന്നീട്, ബെയ്ജിംഗ് നമ്ബർ 2 ഇന്റർമീഡിയറ്റ് പീപ്പിള്‍സ് കോടതിയില്‍ കേസ് എത്തി. ജോലിസമയം കഴിഞ്ഞുള്ള മീറ്റിങുകള്‍, സജീവ പങ്കാളിത്തം ആവശ്യമില്ലെങ്കില്‍ പോലും, ജീവനക്കാരന്റെ സ്വകാര്യ സമയം അപഹരിക്കുന്നതാണെന്ന് കോടതി വിലയിരുത്തി. തുടർന്ന്, വാങിന് 19,000 യുവാൻ (2,24,785 രൂപ) നഷ്ടപരിഹാരം നല്‍കാൻ കമ്ബനിയോട് കോടതി ഉത്തരവിട്ടു.
ജോലിസമയം കഴിഞ്ഞുള്ള ഓണ്‍ലൈൻ ട്രെയിനിങ്: യുവാവിന് 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ കോടതി വിധി
