ആശ്വാസത്തിന് അർഹതയില്ല’; നോട്ടുകെട്ടുകൾ പിടിച്ച കേസിൽ ജ. യശ്വന്ത് വർമയുടെ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: വീട്ടിൽനിന്ന് കത്തിക്കരിഞ്ഞ നിലയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്ക് തിരിച്ചടി. വിഷയം പരിശോധിക്കുന്നതിന് പാർലമെന്റ് സമിതി രൂപീകരിച്ചതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി.ഇംപീച്ച് നടപടികളുടെ ഭാഗമായാണ് വിഷയം പരിശോധിക്കാൻ ലോക്സഭാ സ്പീക്കറുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ നിയോഗിച്ചത്. ജഡ്ജസ് എൻക്വയറി ആക്ടിന്റെ (1968) അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ, ഇത് നിയമവിരുദ്ധമാണെന്നായിരുന്നു അലഹബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മ ഹർജിയിൽ ആരോപിച്ചത്.യശ്വന്ത് വർമ്മയുടെ വാദഗതികൾ നിലനിൽക്കുന്നതല്ലെന്നും ലോക്സഭാ സ്പീക്കറിന് നടപടികളുമായി മുമ്പോട്ട് പോകാമെന്നും ജസ്റ്റിസുമാരായ ദീപാങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമ്മയും അടങ്ങുന്ന ബെഞ്ച് വിധിച്ചു. ഹർജിക്കാരന് ആശ്വാസത്തിന് ഒരു അർഹതയുമില്ലെന്ന് വിശ്വസിക്കുന്നതായി ജസ്റ്റിസ് ദത്ത വിധി പ്രസ്താവിച്ചുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *