അനധികൃത സ്വത്ത് സമ്പാദനക്കേസ്: കെ ബാബുവിന് കോടതിയുടെ സമൻസ്

അനധികൃത സ്വത്ത് സമ്പാദന കേസില്‍ തൃപ്പൂണിത്തുറയിലെ കോണ്‍ഗ്രസ് എംഎല്‍എയും മുൻ മന്ത്രിയുമായ കെ ബാബുവിന് കോടതിയുടെ സമൻസ്.ഇന്ന് കലൂർ പിഎംഎല്‍എ കോടതിയില്‍ ഹാജരാകണമെന്നാണ് നിർദേശം. 2007 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കെ ബാബു വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചുവെന്ന കേസിലാണ് സമൻസ്.ബാബുവിന്റെ 25 ലക്ഷത്തിന്റെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നേരത്തെ കണ്ടുകെട്ടുകയും കേസില്‍ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. പിഎംഎല്‍എ കോടതിയിലാണ് ഇ ഡി കുറ്റപത്രം സമർപ്പിച്ചത്. 2007 ജൂലൈ ഒന്നുമുതല്‍ 2016 ജനുവരി 25 വരെയുള്ള കാലഘട്ടത്തില്‍ കെ ബാബു വരുമാനത്തില്‍ കവിഞ്ഞ 25.82 ലക്ഷം രൂപയുടെ സ്വത്ത് സമ്ബാദിച്ചെന്ന വിജിലൻസ് കേസിനെ തുടർന്നാണ് ഇ ഡി നടപടികള്‍ ആരംഭിച്ചത്.2016ല്‍ ബാബുവിനെതിരെ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡിയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. കേസെടുത്തതിന് പിന്നാലെ 2020 ജനുവരിയില്‍ ബാബുവിന്റെ മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു. നിയമവിരുദ്ധമായി നേടിയ പണം കെ ബാബു സ്ഥാവര ജംഗമ വസ്തുക്കളായി വാങ്ങി സ്വത്തിന്റെ ഭാഗമാക്കി എന്നായിരുന്നു ഇ ഡിയുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *