നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സേവ് നിമിഷപ്രിയ ആക്ഷൻ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയും സുവിശേഷകൻ കെ എ പോള്‍ നല്‍കിയ ഹർജിയുമാണ് പരിഗണിക്കുക.നിമിഷപ്രിയയുമായി ബന്ധപ്പെട്ട മാധ്യമവാർത്തകള്‍ വിലക്കണമെന്നാണ് കെ എ പോളിന്റെ ഹർജി. കേസില്‍ ഇടപെടുന്നതില്‍ നിന്ന് നിമിഷപ്രിയ ആക്ഷൻ കൗണ്‍സിലിനെയും കാന്തപുരത്തെയും വിലക്കണം എന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു. കെ എ പോളിന്റെ ഹർജിക്ക് കേന്ദ്രം ഇന്ന് മറുപടി നല്‍കും. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
നിമിഷപ്രിയയുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ വിലക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
