ഐഎസ് റിക്രൂട്ട്മെൻ്റ് കേസ്; പ്രതികള്‍ക്ക് എട്ട് വര്‍ഷം കഠിനതടവ് വിധിച്ച്‌ എൻഐഎ കോടതി

Oplus_16908288

ഐഎസ് റിക്രൂട്ട്മെൻ്റ് കേസിലെ പ്രതികള്‍ക്ക് എട്ട് വർഷം കഠിനതടവ് വിധിച്ച്‌ എൻഐഎ കോടതി. രണ്ട് പ്രതികളും കുറ്റക്കാരാണ് എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് കോടതി ശിക്ഷ വിധിച്ചത്.നിരോധിത സംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുക, ആശയങ്ങള്‍ പ്രചരിപ്പിക്കുക സമൂഹമാധ്യമങ്ങളില്‍ ആശയപ്രചരണം നടത്തുക എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം.കൊയമ്ബത്തൂർ ഉക്കടം സ്വദേശികളായ സ്വദേശികളായ മുഹമ്മദ് അസ്ഹറുദീൻ, ഷെയ്ഖ് ഹിദായത്തുള്ള എന്നിവരെയാണ് ശിക്ഷിച്ചത്. ഇരുവര്‍ക്കുമെതിരെ ചുമത്തിയ എല്ലാ വകുപ്പുകളും തെളിഞ്ഞുവെന്നും, ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയാകുമെന്നും കോടതി അറിയിച്ചു.ഇവർക്കെതിരെ ചുമത്തിയ ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് തെളിഞ്ഞത്. ജയിലില്‍ കിടന്ന കാലയളവ് ശിക്ഷയില്‍ ഇളവ് ചെയ്യും. കോയമ്ബത്തൂരിലെ കാര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ ഇരുവരും നിലവില്‍ വെല്ലൂര്‍ ജയിലില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *