തൃശൂര്‍ പൂരം കലക്കല്‍ വിവാദം: ‘പൊലീസ് ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം പ്രശ്നമുണ്ടാക്കിയില്ല’; ഗൂഢാലോചന തള്ളി അന്വേഷണ റിപ്പോര്‍ട്ട്

തൃശൂർ പൂരം കലക്കല്‍ വിവാദത്തില്‍ പൊലീസ് ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളി അന്വേഷണ റിപ്പോർട്ട്. പൊലീസ് ഉദ്യോഗസ്ഥർ മനഃപൂർവം പ്രശ്നമുണ്ടാക്കിയില്ലെന്നാണ് റിപ്പോർട്ട്.എഡിജിപി അജിത് കുമാറിനെതിരെയും റിപ്പോർട്ടില്‍ പരാമർശമില്ലന്ന് സൂചന. തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാടുകള്‍ പ്രശ്നത്തിന് കാരണമായെന്നും റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറി.കളക്ടർ വിളിച്ച യോഗം മുതല്‍ തിരുവമ്പാടി ദേവസ്വത്തിന്റെ കടുംപിടിത്തങ്ങള്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. എന്നാല്‍ തിരുവമ്പാടി ദേവസ്വത്തെ പ്രതി ചേർത്തിട്ടില്ല. എഡിജിപി റിപ്പോർട്ട് കോടതിയ്ക്ക് കൈമാറും. തുടർ നടപടികള്‍ ഇതിന് ശേഷമാകും ഉണ്ടാവുക. പൊലീസ് ഉദ്യോഗസ്ഥർക്ക് ക്ലീൻചിറ്റ് നല്‍കുന്ന റിപ്പോർട്ടാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് നല്‍കിയിരിക്കുന്നത്. 2024 ഒക്ടോബറിലാണ് മുഖ്യമന്ത്രി ത്രിതല അന്വേഷണം പ്രഖ്യാപിക്കുന്നത്. 16 മാസം കഴിയുമ്പോഴാണ് അന്വേഷണ റിപ്പോർട്ട് തയാറാക്കി എഡിജിപിക്ക് സമർപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *