രാഹുല്‍ മാങ്കൂട്ടത്തിലിന് താത്കാലിക ആശ്വാസം; മുന്‍കൂര്‍‌ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി

ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ആശ്വാസം. മുൻകൂർ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി.ഹൈക്കോടതിയുടെ വിധിയില്‍ ഇടപെടാൻ തങ്ങള്‍ താല്‍പര്യപ്പെടുന്നില്ലെന്ന് ജസ്റ്റിസ് എം.എം. സുന്ദരേഷും ജസ്റ്റിസ് എൻ.കെ. സിങ്ങുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.ബലാത്സംഗക്കേസില്‍ ഹൈക്കോടതി അനുവദിച്ചിരുന്ന മുൻകൂർ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ആദ്യ പരാതിക്കാരിയുടെ ആവശ്യം.ഹൈക്കോടതി വിധിയിലെ ഖണ്ഡിക 17, 18, 20, 21 എന്നിവയിലെ അതിജീവിതയ്‌ക്കെതിരായ പരാമർശങ്ങള്‍ നീക്കം ചെയ്‌തു.ഹൈക്കോടതിയില്‍ നടന്നത് മിനി ട്രയല്‍ മാത്രമാണെന്നും അതിജീവിതയ്‌ക്കെതിരായ പരാമർശങ്ങള്‍ വിധിയില്‍ ഉള്‍പ്പെടുന്നത് വിചാരണവേളയില്‍ ബാധിക്കുമെന്നുമാണ് അതിജീവിതയുടെ അഭിഭാഷകർ കോടതിയില്‍ ചൂണ്ടിക്കാണിച്ചത്. ഇതേ തുടർന്നാണ് സുപ്രീംകോടതി ഈ പരാമർശങ്ങള്‍ നീക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *