അമിത് ഷായ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; രാഹുല്‍ ഗാന്ധി ഇന്ന് സുല്‍ത്താൻപൂര്‍ കോടതിയില്‍ ഹാജരാകും

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ഉത്തര്‍പ്രദേശിലെ സുല്‍ത്താൻപൂർ കോടതിയില്‍ ഹാജരാകും. അമിത് ഷായ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് രാഹുല്‍ ഗാന്ധി ഹാജരാകുന്നത്.2018 ഒക്ടോബറിലാണ് ബിജെപി പ്രവർത്തകനായ വിജയ് മിശ്ര രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്. കർണാടകയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധി അന്നത്തെ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ നടത്തിയ കൊലയാളി പരാമര്‍ശത്തിലാണ് കേസ് കൊടുത്തത്.സമാന പരാമര്‍ശത്തില്‍ രാജ്യത്തെ വിവിധ കോടതികളില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. കേസില്‍ 2024 ഫെബ്രുവരിയില്‍ രാഹുലിന് സുല്‍ത്താന്‍പൂര്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. വിചാരണ നടക്കുന്ന കേസില്‍ മൊഴി രേഖപ്പെടുത്താനാണ് രാഹുല്‍ ഗാന്ധിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *