കോടതി നടപടികളും മലയാളത്തില്‍ വേണം: മുഖ്യമന്ത്രി

ഭരണ നിർവഹണം മാത്രമല്ല, കോടതി നടപടികളും മാതൃഭാഷയിലാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാളത്തിലായാല്‍ വിചാരണ നേരിടുന്ന ആള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുമെന്നും അല്ലെങ്കില്‍ അവർ വല്ലാത്ത അവസ്ഥയിലൂടെയാകും കടന്നുപോവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രോസിക്യൂഷൻ ഡയറക്ടറേറ്റിന്റെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ കോടതി ഉത്തരവുകള്‍ മലയാളത്തില്‍ വേണമെന്ന നിർദ്ദേശവും മലയാള ഭാഷാ നിയമത്തിലുണ്ട്. മേല്‍ക്കോടതികളെ സമീപിക്കാൻ ഉത്തരവുകള്‍ ഇംഗ്ലീഷില്‍ ആക്കി നല്‍കാനുള്ള സംവിധാനം ജില്ലാ കോടതികളില്‍ ഒരുക്കും. ഇക്കാര്യത്തിലൊക്കെ കോടതികളുടെ സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.നിയമ മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. പ്രോസിക്യൂഷൻ ഡയറക്ടറേറ്റിന്റെ പുതിയ ലോഗോ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ഓണ്‍ലൈനായി പ്രകാശനം ചെയ്തു. അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ് സുവനീർ പ്രകാശനം നിർവഹിച്ചു. പ്രോസിക്യൂഷൻ ഡയറക്ടർ ജനറല്‍ ടി.എ. ഷാജി, പ്രോസിക്യൂഷൻ ഭരണവിഭാഗം ഡയറക്ടർ കെ.കെ. ഫരീദ മജീദ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *