വടകര: വ്യാജ മോഷണ വാർത്ത നൽകിയതിന് ഓൺലൈൻ മാധ്യമം, അധ്യാപകന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. കല്ലാച്ചിയിലെ സൂപ്പർ മാർക്കറ്റിൽനിന്ന് അധ്യാപകൻ മോഷണം നടത്തി പിടിയിലായെന്ന വാർത്ത നൽകിയ ട്രൂവിഷൻ ഓൺലൈൻ മാധ്യമത്തിനെതിരായ കേസിലാണ് വിധി.അഞ്ചുലക്ഷം രൂപയും കോടതിച്ചെലവുംനൽകാൻ വടകര മുൻസിഫ് ടി.ഐശ്യര്യയാണ് ഉത്തരവിട്ടത്.
വ്യാജ ഓൺലൈൻ വാർത്ത; അധ്യാപകന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
