പീഡിപ്പിച്ചത് 33 കുട്ടികളെ: എൻജിനിയര്‍ക്കും ഭാര്യയ്ക്കും തൂക്കുകയര്‍

ദശകത്തിനിടെ പ്രായപൂർത്തിയാകാത്ത 33 ആണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന കേസില്‍ ഉത്തർപ്രദേശിലെ ജലസേചനവകുപ്പിലെ മുൻ ജൂണിയർ എൻജിനിയർക്കും ഭാര്യയ്ക്കും വധശിക്ഷ.മൂന്നുവയസുമുതല്‍ പ്രായമുള്ള കുട്ടികളെ 2010 നും 2020 നും ഇടയില്‍ ലൈംഗീകമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്ത കേസിലാണ് ദന്പതികളായ രാം ഭവാനെയും ഭാര്യ ദുർഗാദേവിയെയും ബാന്ദയിലെ പ്രത്യേക സിബിഐ കോടതി ശിക്ഷിച്ചത്.അപൂർവങ്ങളില്‍ അപൂർവമായ കുറ്റകൃതമാണു പ്രതികളുടേതെന്നു കണ്ടെത്തിയ കോടതി 33 കുട്ടികള്‍ക്കും നഷ്ടപരിഹാരം നല്‍കാൻ ഉത്തർപ്രദേശ് സർക്കാരിനു നിർദേശവും നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *