കേരളത്തിലെ എസ്‌ഐആർ നടപടികള്‍ അടിയന്തരമായി നിർത്തിവെയ്ക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് മുസ്ലീംലീഗ് കോടതിയെ സമീപിച്ചു.എസ്‌ഐആറില്‍ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്ക് സമ്മർദം താങ്ങാൻ ആകുന്നില്ലെന്ന് ഹർജിയില്‍ ആരോപിച്ചിട്ടുണ്ട്.കണ്ണൂർ പയ്യന്നൂരിലെ ബിഎല്‍ഒ അനീഷ് ആത്മഹത്യ ചെയ്ത വിവരവും ഹർജിയില്‍ ചേർത്തിട്ടുണ്ട്.മുസ്ലീംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയാണ് ലീഗിന് വേണ്ടി സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ തിരക്കിലാണ് രാഷ്ട്രീയ പാർട്ടികളും, സർക്കാർ ഉദ്യോഗസ്ഥരും, ഇതിനിടെ എസ്‌ഐആർ നടപ്പാക്കുകയെന്നത് പ്രയാസകരമായിരിക്കുമെന്നും ലീഗ് ഫയല്‍ ചെയ്ത ഹർജിയില്‍ പറയുന്നു. ഒരുമാസത്തിനുളളില്‍ എസ്‌ഐആർ നടപ്പാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നീക്കം.
കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ അടിയന്തിരമായി നിര്‍ത്തി വയ്ക്കണം; സുപ്രീംകോടതിയെ സമീപിച്ച് മുസ്ലീം ലീഗ്
