ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദിച്ച സംഭവം; 7 കുട്ടികളെ പൊലീസ് ജുവനൈല്‍ ഹോമിലേക്ക് മാറ്റി

Oplus_16908288

മലപ്പുറത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികള്‍ മർദിച്ച സംഭവത്തില്‍ 7 കുട്ടികളെ പൊലീസ് ജുവനൈല്‍ ഹോമിലേക്ക് മാറ്റി.സിഡബ്ല്യുസി ഉത്തരവ് പ്രകാരമാണ് നടപടി. വളവന്നൂർ യത്തീംഖാന വൊക്കേഷണല്‍ ഹയർ സെക്കന്ററി സ്കൂള്‍ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ്‌ ഹർഷിദിനാണ് മർദ്ദനമേറ്റത്. പരിക്കേറ്റ വിദ്യാർഥി കോട്ടക്കലിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്. ഇൻസ്റ്റാഗ്രാമില്‍ റീല്‍സ് പങ്കു വെച്ചതിലെ തർക്കമാണ് മർദ്ദനത്തിനു കാരണം. വ്യാഴാഴ്ച്ചയാണ് ഹർഷദിനു മർദ്ദനമേറ്റത്. മർദ്ദിച്ചതും ഒമ്ബതാം ക്ലാസിലെ വിദ്യാർത്ഥികളാണെന്ന് പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *