ദില്ലി കലാപത്തിലെ വിശാല ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ഉമർ ഖാലിദ് അടക്കമുള്ള പ്രതികളുടെ ജാമ്യപേക്ഷയില്‍ സുപ്രീംകോടതിയില്‍ ഇന്ന് വീണ്ടും വാദം തുടരും.കഴിഞ്ഞ തവണ കേസില്‍ പ്രോസിക്യൂഷൻ വാദിച്ച മീരാൻ ഹൈദർ ഗൂഢാലോചന കുറ്റത്തില്‍ തന്നെ ഉള്‍പ്പെടുത്താനാവില്ലെന്ന് ഉമർ ഖാലിദ് വ്യക്തമാക്കിയിരുന്നു. പ്രോസിക്യൂഷൻ സമർപ്പിച്ച ഫോട്ടോയില്‍ മീരാൻ ഹൈദറില്ലെന്ന് ഉമർ ഖാലിദിന്‍റെ അഭിഭാഷകനായ സിദ്ധാർഥ് അഗർവാള്‍ ചൂണ്ടികാട്ടി. ഫോട്ടോയില്‍ വ്യക്തത കുറവാണെന്നാണ് സോളിസിറ്റർ ജനറല്‍ തുഷാർമേത്ത പറഞ്ഞത്. ഷിഫാ ഉർ റഹ്‌മാന് വേണ്ടി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ സല്‍മാൻ ഖുർഷിദാണ് ഹാജരായത്. ഒരുതെളിവും ഇല്ലാതെയാണ് കേസില്‍ ഉള്‍പ്പെടുത്തിയതെന്നും വിചാരണ ഇല്ലാതെ 5 വർഷവും 7 മാസവുമായി ജയിലിലാണെന്നും വാദിച്ചു. പ്രതികളുടെ വാദം പൂർത്തിയായാല്‍ ഇന്ന് ദില്ലി പൊലീസിന്റെ വാദവും നടക്കും.
ദില്ലി കലാപത്തിലെ ഗൂഢാലോചന കേസ് ; ഉമര്‍ ഖാലിദ് അടക്കമുള്ള പ്രതികളുടെ ജാമ്യപേക്ഷയില്‍ സുപ്രീംകോടതിയില്‍ ഇന്ന് വീണ്ടും വാദം തുടരും
