അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തിയ കേസ്; രാഹുല്‍ ഈശ്വറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.പരാതി നല്‍കിയ അതിജീവിതയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനും അതിജീവിതയെ തിരിച്ചറിയാന്‍ കഴിയും വിധം വെളിപ്പെടുത്തല്‍ നടത്തിയതിനുമാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റു ചെയ്തത്.രാഹുല്‍ ഇശ്വറടക്കം ആറു പേര്‍ക്കെതിരെ അതിജീവിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സൈബർ പോലീസ് കേസ് എടുത്തത്. തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യയോടൊപ്പം സ്വന്തം വണ്ടിയിലാണ് രാഹുലിനെനന്ദാവനത്തിലെ എ ആര്‍ ക്യാമ്ബിലെത്തിച്ചത്.സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നി വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *