പതിനാലുകാരിയോട് ലൈംഗികാതിക്രമം: യുവാവിന് 10 വര്‍ഷം തടവുശിക്ഷ

പതിനാലുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ പ്രതിക്ക് 10 വർഷം തടവും 20000 രൂപ പിഴയും ശിക്ഷ. മൂത്തേടം കാരപ്പുറം ചോളമുണ്ട പൂങ്ങോടൻ സുനില്‍ദാസി (36)നെയാണ് നിലന്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് കെ.പി.ജോയ് ശിക്ഷിച്ചത്. 2023 സെപ്റ്റംബറിലും 2024 ജനുവരിയിലുമാണ് കേസിനാസ്പദമായ സംഭവം. എടക്കര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന എൻ. അനീഷ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഇൻസ്പെക്ടർ എൻ.ബി. ഷൈജു തുടരന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചു.സീനിയർ സിവില്‍ പോലീസ് ഓഫീസർ ശ്രീജ എസ്. നായർകേസന്വേഷണത്തില്‍ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ. ഫ്രാൻസിസ് ഹാജരായി. പ്രോസിക്യൂഷൻ ലൈസണ് വിംഗിലെ സീനിയർ സിവില്‍ പോലീസ് ഓഫീസർ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു.പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂർ ജയിലിലേക്ക് അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *