പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത് സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെ; 11 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കോഴിക്കോട് സ്വദേശിക്ക് 15 വര്‍ഷം കഠിനതടവ്

പ്രായപൂർത്തിയാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ വയോധികന് തടവ് ശിക്ഷ വിധിച്ച്‌ കോടതി.11 വയസുകാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ 63-കാരനെ 15 വര്‍ഷം കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്. 35,000 രൂപ അടയ്ക്കാനും കോടതി ഉത്തരവിട്ടു. കോഴിക്കോട് നന്‍മണ്ട സ്വദേശി പുതിയോട്ടില്‍ വീട്ടില്‍ രവീന്ദ്രനെയാണ് കോടതി ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് നൗഷാദലിയുടേതായിരുന്നു വിധി പ്രസ്താവം.2017ലാണ് കേസിനാസ്പദമായ സംഭവം. പ്രതി കുട്ടിയെ തന്ത്രപൂർവം വീട്ടിലെത്തിക്കുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയുമായിരുന്നു. പിന്നീട് സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് കുട്ടി ഈ വിവരം വെളിപ്പെടുത്തിയത്. ഇതോടെ സ്കൂള്‍ അധികൃതർ രക്ഷിതാക്കളെ വിവരമറിയിക്കുകയും കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ബാലുശ്ശേരി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതും പ്രതിയെ പിടികൂടിയതും ഇന്‍സ്‌പെക്ടര്‍ എംകെ സുരേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജെതിന്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *