ശബരിമല സ്വർണക്കൊള്ളയില്‍ സ്വർണ്ണം ചെമ്പാക്കിയതിന്റെ രേഖകള്‍ ശാസ്ത്രീയ പരിശോധന നടത്തും. മിനുട്സ് തിരുത്തിയത് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ എന്ന് ഉറപ്പാക്കാനായി കയ്യക്ഷരം പരിശോധിക്കും.ഇതിനായി കയ്യക്ഷര സാമ്പിള്‍ ശേഖരിച്ചു. ഇത് കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമാണെങ്കിലും, കുറ്റപത്രം സമർപ്പിക്കാനുള്ള വഴിയില്‍ നിരവധി തടസ്സങ്ങള്‍ നിലനില്ക്കുന്നു. ജീവനക്കാർക്കെതിരെ കുറ്റപത്രം നല്കാൻ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്. സർക്കാർ ബോർഡ് ചേർന്ന് തീരുമാനിച്ചാണ് ഇത് നല്‍കേണ്ടത്. അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമേ പ്രോസിക്യൂഷൻ അനുമതി തേടാൻ കഴിയൂ. എഫ്എസ്എല് റിപ്പോർട്ട് ലഭിക്കാനും അനുമതി ലഭിക്കാനും ചില ദിവസങ്ങള്‍ വേണ്ടി വരും, അതിനാല്‍ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുമെന്നാണ് വ്യക്തമാകുന്നത്.മുരാരി ബാബുവിനെ പോലെ പല പ്രതികളും ഇതിനിടയില്‍ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങും. പ്രതികള്‍ പുറത്തിറങ്ങുന്നത് ത്തെളിവുകള്‍ നശിപ്പിക്കാൻ ഇടയാക്കും എന്ന ആരോപണം പ്രതിപക്ഷം ഇതിനകം ഉന്നയിച്ചുകഴിഞ്ഞു. ഇതിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം കൂടുതല്‍ ശക്തമായി നടത്തുകയാണ്. ശാസ്ത്രീയ പരിശോധനകള്‍ക്കും തെളിവുകള്‍ സംരക്ഷിക്കാനും പ്രത്യേക ശ്രദ്ധ നല്കുന്നു.
പത്മകുമാറിൻ്റെ കയ്യക്ഷരം പരിശോധിക്കും; സ്വര്‍ണം ചെമ്പാക്കിയതിന്റെ രേഖകളില്‍ ശാസ്ത്രീയ പരിശോധന നടത്താൻ എസ്ഐടി
