ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി. ശങ്കരദാസ് മുന്‍കൂര്‍ ജാമ്യം തേടി കൊല്ലം ജില്ലാ കോടതിയെ സമീപിച്ചു.ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നടപടിക്രമങ്ങള്‍ പാലിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും പിന്നീട് അത് ലംഘിക്കപ്പെട്ടുവെന്നുമാണ് ശങ്കരദാസ് കോടതിയെ അറിയിച്ചിരിക്കുന്നത്.ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണപ്പാളികള്‍ നല്‍കാന്‍ തീരുമാനമെടുത്ത ദേവസ്വം ബോര്‍ഡ് അംഗങ്ങളില്‍ ഒരാളാണ് കെ.പി. ശങ്കരദാസ്. കേസുമായി ബന്ധപ്പെട്ട് എ. പത്മകുമാറിനെയും എന്‍. വിജയകുമാറിനെയും പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ഇതിനകം അറസ്റ്റ് ചെയ്തിരുന്നു. ശങ്കരദാസിനെ ഇതുവരെ പ്രതിചേര്‍ക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി എസ്‌ഐടിയോട് ചോദ്യം ചെയ്തതോടെയാണ് നടപടി കൂടുതല്‍ ചൂടുപിടിച്ചത്.അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്‌ഐടി ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. നിര്‍ണായക വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരുടെ ചോദ്യം ചെയ്യലിനും എന്‍. വിജയകുമാറിന്റെ അറസ്റ്റിനും ശേഷമുള്ള അന്വേഷണ വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്.
ശബരിമല സ്വര്‍ണക്കൊള്ള; മുൻകൂര്‍ ജാമ്യം തേടി കെ.പി ശങ്കരദാസ്
