തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ സുപ്രധാന ഘട്ടത്തിന് ഇന്ന് തുടക്കം.ഇന്നു മുതല്‍ 21 വരെ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ പത്രിക സമർപ്പിക്കാം.22ന് സൂക്ഷ്മ പരിശോധന. 24ന് പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിക്കും.നാമനിർദേശ പത്രിക ഫോം 2 ല്‍ ആണ് പൂരിപ്പിച്ചു നല്‍കേണ്ടത്. പത്രികയോടൊപ്പം ഫോം 2 എയില്‍ സ്ഥാവരജംഗമ സ്വത്തുക്കളുടെ ബാധ്യത, കുടിശ്ശിക, ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പടെ വിവരങ്ങള്‍ നല്‍കണം. 21 വയസ് പൂർത്തിയായവർക്കാണ് പത്രിക സമർപ്പിക്കാൻ അവസരമുള്ളത്. പട്ടിക വിഭാഗ സംവരണ വാർഡുകളില്‍ മത്സരിക്കുന്നവർ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.ഗ്രാമപഞ്ചായത്തിലേക്ക് മല്‍സരിക്കുന്ന സ്ഥാനാർഥി 2,000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റിയിലേക്ക് 4,000 രൂപയും ജില്ലാ പഞ്ചായത്ത്, കോർപറേഷൻ എന്നിവയിലേക്ക് 5,000 രൂപയുമാണ് കെട്ടിവയ്ക്കേണ്ടത്. പട്ടിക വിഭാഗങ്ങള്‍ക്ക് നിശ്ചിത തുകയുടെ പകുതി നല്‍കിയാല്‍ മതി.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഡിസംബർ ഒമ്ബതിനും മറ്റു ജില്ലകളില്‍ 11നുമാണ് വോട്ടെടുപ്പ്. 13ന് ഫലം പ്രഖ്യാപിക്കും.
തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്; നാമനിര്‍ദേശ പത്രികാ സമര്‍പ്പണം രാവിലെ 11 മുതല്‍
