പോക്സോ കേസ് പ്രതി ജയിലില്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം

റിമാൻഡ് പ്രതിയെ ജയിലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസർകോട് സ്‌പെഷ്യല്‍ സബ് ജയിലില്‍ ഇന്ന് പുലർച്ചെയാണ് സംഭവം.ദേളി കുന്നുപാറയിലെ മുബഷീറിനെയാണ് പുലർച്ചെ സെല്ലിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടത്. പിന്നാലെ ജയില്‍ അധികൃതർ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 2016ല്‍ രജിസ്റ്റർ ചെയ്‌ത പോക്‌സോ കേസിലെ പ്രതിയാണ് മുബഷീർ.ഗള്‍ഫിലായിരുന്ന മുബഷീർ രണ്ടുമാസം മുമ്ബാണ് നാട്ടിലെത്തിയത്. 2016ലെ പോക്സോ കേസില്‍ ഈ മാസമാണ് വിദ്യാനഗർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മൂന്നാഴ്ച മുമ്ബാണ് റിമാൻഡ് ചെയ്ത് സബ് ജയിലിലെത്തിച്ചത്. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. മുബഷീറിന്റെ മരണത്തില്‍ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *