ജ്യേഷ്ഠ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ പന്തമെറിഞ്ഞ് കത്തിച്ചയാള്‍ക്ക് ജീവപര്യന്തം

ജ്യേഷ്ഠന്റെ ഭാര്യയെ പെട്രോള്‍ ഒഴിച്ചു, പന്തം എറിഞ്ഞു കത്തിച്ച പ്രതിക്ക് ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച്‌ തിരുവനന്തപുരം അഡി.ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി ജഡ്ജ് ആർ. രേഖ.അണ്ടൂർക്കോണം പണിമൂല വാർഡില്‍ തെറ്റിച്ചിറ പുതുവല്‍ പുത്തൻവീട്ടില്‍ എസ്. സുബിൻലാലിനെ (35) യാണ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ആറു മാസം കഠിനതടവ് അനുഭവിക്കണം. പിഴ സംഖ്യ ഒടുക്കിയാല്‍ ഒന്നാം സാക്ഷിക്ക് കൈമാറണമെന്നും നഷ്ടപരിഹാരം കൊല്ലപ്പെട്ട യുവതിയുടെ എട്ടും 11 -ഉം വയസുള്ള മക്കള്‍ക്കു നല്‍കണമെന്നും കോടതി വിധി ന്യായത്തില്‍ ചുണ്ടിക്കാട്ടി.2021 സെപ്തം. 21 രാവിലെ 11ഓടെയാണ്കേസിനാസ്പദമായ സംഭവം.കൊലചെയ്യപ്പെട്ട വൃന്ദ ഭർത്താവിന്റെ ഉപദ്രവം കാരണം അച്ഛനമ്മമാരോടും മക്കളോടുമൊപ്പം താമസിച്ചുവരികയായിരുന്നു.ഭർത്താവും പ്രതിയും ഇവരുടെ അച്ഛനും വൃന്ദയെ ഭീഷണിപ്പെടുത്തുക പതിവായിരുന്നു.കാവുവിള എന്ന സ്ഥലത്ത് ലാല്‍ സ്റ്റിച്ചിംഗ് സെന്ററില്‍ ജോലി നോക്കിയിരുന്ന വൃന്ദയെഅവിടെയെത്തിയ പ്രതികൈവശം കവറില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിക്കുകയുംഭയന്നോടിയപ്പോള്‍ കൈയിലുണ്ടായിരുന്ന പന്തം കത്തിച്ചെറിയുകയായിരുന്നു. തീ പടർന്ന് പിടിച്ച്‌ ബോധരഹിതയായി നിലത്തുവീണവൃന്ദയെ രക്ഷിക്കാൻ ശ്രമിച്ച സ്ഥലവാസി രാധാസോമനും മരുമകള്‍ക്കും തീപൊള്ളലേറ്റിരുന്നു. നാട്ടുകാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിനുശേഷം വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ പ്രതി ആശുപത്രി ചികിത്സയില്‍ സുഖപ്പെട്ടിരുന്നു.സാഹചര്യ തെളിവുകളും ശാസ്ത്രീയ പരിശോധനകളും കുറ്റം തെളിയിക്കുന്നതിന് സഹായകമായി. പ്രോസീക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എ. ആർ.ഷാജി ഹാജരായി. വെമ്പായം എ. ഷമീർ, അസീം, നീരജ് ആർ.എസ്, ഉദയൻ പുനലൂർ, അഖില അജി, അർച്ചന.ആർ തോമസ്, അനീറ്റ മേരി അലക്സ്‌ എന്നീ അഭിഭാഷക രും അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട്‌ സമർപ്പിച്ച പോത്തൻകോട് മുൻ എസ്.എച്ച്‌.ഒ ശ്യാം, എസ്.സി.പി.ഒ അരവിന്ദ്, സി.പി.ഒ നവീൻ എന്നിവരും ഹാജരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *