ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച്‌ കരുനാഗപ്പള്ളി കോടതി

കരുനാഗപ്പള്ളിയില്‍ ആറു വയസ്സുകാരിയെ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും ഒരുവർഷം വെറും തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു കോടതി.കിളികൊല്ലൂർ, ചേരിയില്‍ നേതാജി നഗർ 44ല്‍ കുന്നേല്‍ വീട്ടില്‍ സുരേന്ദ്രനെയാണ് (65) കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്.ഇന്ത്യൻ ശിക്ഷ നിയമത്തിലെയും പോക്‌സോ ആക്ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പിഴ തുകയായ രണ്ടുലക്ഷം രൂപ അടക്കാൻ സാധിച്ചില്ലെങ്കില്‍ ഒരു വർഷം അധികം കഠിന തടവ് അനുഭവിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *