രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ പീഡന കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും.തിരുവനന്തപുരം ജില്ല പ്രിൻസിപ്പല്‍ സെക്ഷൻസ് കോടതിയാണ് വിധി പറയുക. അടച്ചിട്ട കോടതി മുറിയിലാണ് കേസില്‍ വാദം കേട്ടത്.ഗർഭഛിദ്രത്തിനായി യുവതിക്ക് മരുന്ന് എത്തിച്ച് നല്‍കിയത് രാഹുലിന്‍റെ സുഹൃത്തായ ജോബിയായിരുന്നു. ഗര്‍ഭച്ഛിദ്രം നടത്താന്‍ രാഹുലിന്റെ നിര്‍ദേശപ്രകാരം ബെംഗളൂരുവില്‍ നിന്ന് യുവതിക്ക് ഗുളിക എത്തിച്ചുനല്‍കിയത് ജോബി ജോസഫാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തത്. ബിനിനസ്സുകാരനായ ജോബി ഒളിവിലാണ്.രാഹുല്‍ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയതായും ഇതിനായി ഭീഷണിപ്പെടുത്തിയെന്നും ആണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഗർഭച്ഛിദ്രം നടത്തിയത് ഗുളിക കഴിച്ചാണെന്നും രാഹുലിന്റെ സുഹൃത്താണ് ഗുളിക എത്തിച്ചു നല്‍കിയതെന്നും മൊഴിയിലുണ്ട്. ഗുളിക കഴിച്ചു എന്നത് രാഹുല്‍ വീഡിയോ കോളിലൂടെ ഉറപ്പാക്കിയതായും മൊഴിയുണ്ട്. 20 പേജ് വരുന്ന മൊഴിയാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയത്. എന്നാല്‍ മരുന്ന് എത്തിച്ച് നല്‍കിയത് യുവതിയുടെ നിർദേശപ്രകാരമാണെന്നും മരുന്ന് എന്തിനുള്ളത് ആണെന്ന് തനിക്കറിയില്ലായിരുന്നുവെന്നുമാണ് ജോബി അപേക്ഷയില്‍ പറയുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി; രണ്ടാംപ്രതി ജോബി ജോസഫിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
