വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ബസ് സ്റ്റാൻഡില്‍ ഉപേക്ഷിച്ച പ്രതി ഒറ്റശേഖരമംഗലം വില്ലേജില്‍ ആറ്റുർ സ്വദേശി സുബിന് (37) 28 വർഷം കഠിനതടവും 28,000 രൂപ പിഴയും.നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി 1 ജഡ്ജി കെ.എം സുജയാണ് ശിക്ഷ വിധിച്ചത്. 2011ലാണ് സംഭവം. രാത്രിയില്‍ ഇരയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി പ്രതിയുടെ വീട്ടില്‍ എത്തിച്ചു പീഡിപ്പിച്ച ശേഷം പിറ്റേദിവസം കാട്ടാക്കട ബസ്‌സ്റ്റാൻഡില്‍ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പൂവച്ചല്‍ എഫ്.വിനോദ്, അഡ്വ.മായാദേവി വി. ആർ.എന്നിവർ ഹാജരായി. ആര്യങ്കോട് സബ്‌ഇൻസ്പെക്ടർ ആയിരുന്ന സെല്‍വരാജ് രജിസ്റ്റർ ചെയ്ത കേസില്‍ സർക്കിള്‍ ഇൻസ്പെക്ടറായിരുന്ന ജെ.മോഹൻദാസ് കേസ് അന്വേഷിച്ച് ചാർജ് ഷീറ്റ് ഹാജരാക്കി.
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ശേഷം ബസ് സ്റ്റാൻഡില്‍ ഉപേക്ഷിച്ച പ്രതിക്ക് തടവും പിഴയും
