കേരളത്തെ നടുക്കിയ ഡോ. വന്ദനാദാസ് കൊലക്കേസില്‍ ശിക്ഷാവിധി ഈ മാസം 21ന്. പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കൊല്ലം അഡീഷണല്‍ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു.ആശുപത്രിയിലെ സര്‍ജിക്കല്‍ കത്രിക കൈക്കലാക്കി ഒട്ടേറെ തവണ കുത്തി. മറ്റ് ജീവനക്കാരെയും പൊലീസിനെയും ആക്രമിച്ചു.ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വന്ദനാദാസ് രാവിലെ 8.30 യോടെമരിച്ചു. അരുംകൊലയില്‍ കേരളം ഞെട്ടി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസിന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമർപ്പിച്ചു. 2025 ഫെബ്രുവരിയിലാണ് കൊല്ലം അഡീഷണല്‍ സെഷൻസ് കോടതിയില്‍ വിചാരണ തുടങ്ങിയത്. സന്ദീപിന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. എന്നാല്‍ പ്രോസിക്യൂഷൻ തെളിവുകള്‍ നിരത്തി എതിർത്തു. മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്ന് വരുത്തി തീർക്കാൻ പ്രതി നടത്തിയ ശ്രമങ്ങള്‍ പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചു.യാതൊരു പ്രകോപനവും ഇല്ലാതെ പ്രതി എന്തിനീ കൃത്യം നടത്തിയെന്ന് കണ്ടെത്താനാണ് അന്വേഷണ സംഘം ശ്രമിച്ചത്. മാനസിക പ്രശ്നം ഉണ്ടെന്ന് വരുത്തി തീർത്ത് അന്വേഷണത്തെ വഴി തിരിച്ചു വിടാൻ സന്ദീപ് നടത്തിയ നീക്കങ്ങള്‍ പൊലീസ് തുടക്കത്തിലേ തിരിച്ചറിഞ്ഞു. 70ല്‍ അധികം സാക്ഷികളെയാണ് വിചാരണയുടെ ഘട്ടത്തില്‍ വിസ്തരിച്ചത്. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി. 2026 മാർച്ച് 7 വിചാരണ പൂർത്തിയായി. മാർച്ച് 17 ന് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.
ഡോ.വന്ദനാദാസ് കൊലക്കേസില്‍ ശിക്ഷാവിധി ഈ മാസം 21ന്
