ശബരിമല സ്വർണ്ണ മോഷണ കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യ അപേക്ഷ ഇന്ന് പരിഗണിക്കും. തന്ത്രിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതിയാണ് പരിഗണിക്കുക.തന്ത്രിക്ക് സ്വർണ മോഷണത്തില്‍ പങ്കില്ല എന്നും കുടുക്കിയതാണെന്നുമാണ് പ്രതിഭാഗം വാദം. എന്നാല്‍ പ്രതിക്കെതിരെ നിരവധി തെളിവുകളാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. കണ്ടെത്തലുകള്‍ എല്ലം നിർണായകവുമാണ്.തന്ത്രി ആചാരലംഘനം നടത്തിയെന്നും സ്വർണം കൊണ്ട് പോകാൻ മൗനാനുവാദം നല്‍കിയെന്നുമായിരുന്നു റിമാൻഡ് റിപ്പോർട്ട്. ഇതിന് പുറമെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരി മലയില്‍ എത്തിക്കാൻ കാരണം കണ്ഠര് രാജീവരാണെന്നും കണ്ടെത്തിയിരുന്നു. ഇവർ തമ്മില്‍ ഒരുപാട് വർഷത്തെ പരിചയമുണ്ടെന്നതും കണ്ടെത്തിയിട്ടുണ്ട്.തന്ത്രിയുടെ അറസ്റ്റോടെ കേസില്‍ നിർണായകമായ വഴിത്തിരിവുകള്‍ ഉണ്ടാകാനുള്ള സാധ്യതകളെപ്പറ്റിയും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. അതേസമയം കേസില്‍ അറസ്റ്റിലായ ദേവസ്വം മുൻ പ്രസിഡന്റ് യ എ പത്മകുമാറിന്റെ റിമാൻഡ് കാലാവധി തീരുന്നതിനാല്‍ ഇന്ന് വിജിലൻസ് കോടതിയില്‍ ഹാജരാക്കും.
കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
