ശബരിമല സ്വര്‍ണക്കൊള്ള; ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി തന്ത്രി

ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രികണ്ഠരര് രാജീവര് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടും. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് ഇളവ് തേടുക.തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പോകണമെന്ന് ചൂണ്ടിക്കാട്ടി കൊല്ലം വിജിലൻസ് കോടതിയില്‍ അപേക്ഷ നല്‍കും.കഴിഞ്ഞ മാസമാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്.ശബരിമല സ്വർണക്കൊള്ളയിലെ കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ കേസിലും തന്ത്രി കണ്ഠരര് രാജീവരര് പ്രതിയാണ്. പ്രത്യേക അന്വേഷണ സംഘം അവസാനം അറസ്റ്റ് ചെയ്തതും തന്ത്രിയെയാണ്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രിയുമായി ഉള്ള ബന്ധം സ്വർണക്കൊള്ളയിലേക്ക് വഴിവച്ചു എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *