അഭിഭാഷകയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച ഗുമസ്തൻ അറസ്റ്റില്‍

സൗഹൃദം നടിച്ച്‌ യുവ അഭിഭാഷകയുടെ നഗ്നദൃശ്യങ്ങള്‍ പകർത്തി പ്രചരിപ്പിച്ച കേസില്‍ ഗുമസ്തൻ അറസ്റ്റില്‍.വക്കീല്‍ ഗുമസ്തനായ പിരായിരി കൃഷ്ണ റോഡില്‍ കറുപ്പം വീട്ടില്‍ മുഹമ്മദ് ഷഫീഖ് (24) ആണ് ടൗണ് സൗത്ത് പോലീസിന്റെ പിടിയിലായത്.ജനുവരി ആദ്യവാരമാണ് കേസിനാസ്പദമായ സംഭവം. യുവ അഭിഭാഷകയും ഗുമസ്തനായ ഷഫീക്കും സൗഹൃദത്തിലായിരുന്നു. ഈ സമയത്താണ് അഭിഭാഷക അറിയാതെ നഗ്നചിത്രങ്ങള്‍ പകർത്തിയത്. യുവതിയുടെ വിവാഹശേഷം ഇരുവരും തമ്മിലുള്ള സൗഹൃദം തകർന്നു. ഈ വൈരാഗ്യത്തില്‍ യുവതിയുടെ ബന്ധുക്കള്‍ക്കു വാട്സാപ്പിലൂടെ ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു.യുവതിയുടെ പരാതിയില്‍ ടൗണ് സൗത്ത് പോലീസ് മുഹമ്മദ് ഷഫീഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.കഴിഞ്ഞവർഷം ജൂലൈയില്‍ സ്വർണം വാങ്ങാനെന്ന വ്യാജേന നഗരത്തിലെ ജ്വല്ലറിയിലെത്തി ഏഴുപവന്റെ സ്വർണക്കട്ടി കവർന്ന കേസിലെ മൂന്നു പ്രതികളിലൊരാളാണ് ഷഫീഖ്. പ്രതികളിലൊരാള്‍ ജ്വല്ലറി ഉടമയെ കബളിപ്പിച്ച്‌ സ്വർണക്കട്ടിയുമായി പുറത്തേക്കോടുകയും ബൈക്കില്‍ കാത്തുനിന്ന ഷഫീഖിനൊപ്പം രക്ഷപ്പെടുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *