ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ് ജയശ്രീക്ക് തിരിച്ചടി; മുൻ‌കൂര്‍ ജാമ്യ ഹര്‍ജി തള്ളി, ഉടൻ അറസ്റ്റ് ചെയ്തേക്കും

ശബരിമല സ്വർണക്കൊള്ളക്കേസില്‍ എസ് ജയശ്രീക്ക് തിരിച്ചടിയായി മുൻ‌കൂർ ജാമ്യ ഹർജി തള്ളി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയും ജയശ്രീയുടെ മുൻ‌കൂർ ജാമ്യ ഹർജി തള്ളുകയായിരുന്നു.ദ്വാരപാലകപാളി കേസില്‍ 4-ാം പ്രതി ആണ് ജയശ്രീ. ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ആയ ജയശ്രീ മിനുട്ട്സില്‍ തിരുത്തല്‍ വരുത്തിയെന്നാണ് അന്വേഷണ സംഘം. പാളികള്‍ കൊടുത്തു വിടാനുള്ള ദേവസ്വം ബോർഡ് മിനിട്ട്സില്‍ ആണ് തിരുത്തുവരുത്തിയത്. ചെമ്പ് പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തു വിടണം എന്നായിരുന്നു ജയശ്രീ മിനുട്ട്സില്‍ എഴുതിയത്. അതേസമയം, മുൻകൂർ ജാമ്യഹർജി തള്ളിയതോടെ ജയശ്രീയെ ഉടൻ അറസ്റ്റ് ചെയ്തേക്കും.

Leave a Reply

Your email address will not be published. Required fields are marked *