ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാറിന് തിരിച്ചടി: കേഡര്‍ തസ്തികകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂവെന്ന് സിഐടി ഉത്തരവ്

ഐഎഎസ്,ഐപിഎസ് ഉദ്യോഗസ്ഥരുടെ ട്രാൻസ്ഫറും പോസ്റ്റിംങും സംബന്ധിച്ച ഹരജിയില്‍ സർക്കാരിന് തിരിച്ചടി.2024ലെ ഐഎഎസ് കേഡർ റൂള്‍സ് പാലിക്കണമെന്ന് സെൻട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണണല്‍ (സിഐടി) ഉത്തരവിട്ടു. കേഡർ തസ്തികകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന് ഉത്തരവില്‍ പറയുന്നു.കേരള ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.2025 ജനുവരി മുതല്‍ നടത്തിയ ട്രാൻസ്ഫറുകള്‍ ട്രൈബ്യൂണല്‍ റദ്ദാക്കി. ഇതോടെ എക്സൈസ് കമ്മീഷണർ എം.ആർ അജിത് കുമാറിന്റെ സ്ഥാനം നഷ്ടമാകും.

Leave a Reply

Your email address will not be published. Required fields are marked *