ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയർത്തിയ കോട്ടയം പാലാ കരൂരിലെ റബർ ഫാക്ടറി അടച്ചു പൂട്ടാന്‍ ഉത്തരവിട്ട് ഹൈക്കോടതി.ആക്ഷന്‍ കൗണ്‍സില്‍ നല്കിയ ഹർജിയിലാണ് കോടതി നടപടി. പാലാ മുനിസിപ്പാലിറ്റി രണ്ടാം വാര്‍ഡിലെ റബർ ഫാക്ടറിയുടെ പ്രവർത്തനം നിർത്തിവെക്കാനാണ് ഹൈക്കോടതി ഉത്തരവ്. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആക്ഷൻ കൗണ്‍സില്‍ നല്കിയ ഹർജി പരിഗണിച്ചാണ് കോടതി നടപടി.മുനിസിപ്പാലിറ്റിയുടെയും വായൂ മലിനീകരണ നിയന്ത്രണ ബോര്‍ഡിൻ്റെയും ലൈസന്‍സ് ഇല്ലാതെയായിരുന്നു ഫാക്ടറിയുടെ പ്രവർത്തനം. ഫാക്ടറിയില്‍ നിന്നുള്ള വിഷവാതകങ്ങളും മലിന ജലവും സമീപത്തെ കുടിവെള്ള സ്രോതസുകളും ളാലം തോടും അയല്‍പുരയിടങ്ങളും മലിനമാക്കുന്നതായും ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.10 വര്‍ഷം പൂട്ടിക്കിടന്ന ശേഷം അടുത്തിടെയാണ് ഫാക്ടറി പ്രവര്‍ത്തനം പുനരാരംഭിച്ചത്. അനധികൃത പ്രവർത്തനത്തിനെതിരെ നിരവധി പരാതികള്‍ നല്കി. എന്നാല്‍ നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് അക്ഷൻ കൗണ്‍സില്‍ കോടതിയെ സമീപിച്ചത്. കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാണ് ഫാക്ടറി നടത്തിപ്പുകാരുടെ നീക്കം.
കോട്ടയത്ത് റബര്‍ ഫാക്ടറി അടച്ചു പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്
