ഡീലിമിറ്റേഷൻ കമ്മീഷൻ വിജ്ഞാപനം: എല്ലാ റിട്ട് അപ്പീലുകളും കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായി സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ പുറപ്പെടുവിച്ച അന്തിമ വിജ്ഞാപനങ്ങള്‍ക്കെതിരായ എല്ലാ റിട്ട് അപ്പീലുകളും കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.ഒക്ടോബർ 7 നും 13 നും വന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഹർജിക്കാർ ഡിവിഷൻ ബെഞ്ചിന് നല്‍കിയ അപ്പീലുകളാണ് ഹൈക്കോടതി തള്ളുകയും, സിംഗില്‍ ബെഞ്ച് വിധി ശരിവെയ്ക്കുയും ചെയ്തത്.ഭരണഘടനയുടെ അനുഛേദം 243 O(a), 243ZG പ്രകാരം ഡീലിമിറ്റേഷൻ കമ്മീഷന്റെ ഉത്തരവുകള്‍ കോടതിയില്‍ ചോദ്യം ചെയ്യാൻ പാടില്ലാത്തതാണെന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു.ഹർജികള്‍ക്കെതിരായി ഡീലിമിറ്റേഷൻ കമ്മീഷൻ ഉന്നയിച്ച പ്രാഥമികമായ വാദങ്ങള്‍ക്കെല്ലാം നിയമപരമായ സാധുത ഉണ്ടെന്നും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവും നിരീക്ഷണങ്ങളും ശരിവച്ചുകൊണ്ടാണ് ഡിവിഷൻ ബെഞ്ച് അപ്പീലുകളെല്ലാം തള്ളിയത്. ഡീലിമിറ്റേഷൻ കമ്മീഷന് വേണ്ടി സ്റ്റാന്റിങ് കൗണ്‍സല്‍ അഡ്വ. ദീപു ലാല്‍ മോഹൻ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *