നവകേരള ക്ഷേമ സര്‍വേയുടെ ഫണ്ട് വിനിയോഗം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി.ഫണ്ട് വിനിയോഗത്തെ കുറിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്നാണ് ചീഫ് ജസ്റ്റിസ് സൗമൻ സെൻ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. കെ.എസ്.യു സംസ്ഥാനാധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ജനക്ഷേമകരമായ പ്രവർത്തനങ്ങള്‍ നടത്തുന്നതിന് പകരം സർക്കാർ ഖജനാവിലെ പണം പൂർണമായും പിആർ പ്രവർത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നാണ് ഹർജിയിലെ ആക്ഷേപം.
നവകേരള ക്ഷേമ സര്‍വേയുടെ ഫണ്ട് വിനിയോഗം ചോദ്യംചെയ്ത് കെഎസ് യു ഹര്‍ജി, സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി
