ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിനെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച അപകീർത്തികരമായ ഉള്ളടക്കങ്ങള്‍ ഉടൻ നീക്കം ചെയ്യാൻ പ്രമുഖ ടെക് കമ്പനികള്‍ക്ക് ഡല്‍ഹി ഹൈക്കോടതി നിർദ്ദേശം നല്‍കി.ഗൂഗിള്‍, മെറ്റ, ആമസോണ്‍ തുടങ്ങിയ പ്രമുഖ ടെക് കമ്പനികള്‍ക്ക് ഈ ഉത്തരവ് ബാധകമാണ്.നേരത്തെ ഗംഭീർ തന്റെ പേര്, ചിത്രം, ശബ്ദം എന്നിവ ദുരുപയോഗം ചെയ്ത് ഡീപ്പ്‌ഫേക്ക് വീഡിയോ ഉള്‍പ്പെടെയുള്ള വ്യാജ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. ഈ ഉള്ളടക്കങ്ങള്‍ വാണിജ്യ ലാഭത്തിനായി ഉപയോഗിക്കപ്പെടുന്നതായും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.കേസിന്റെ പരിഗണനയ്ക്കിടെ ഇത്തരം ലിങ്കുകളും പോസ്റ്റുകളും ഉടൻ നീക്കം ചെയ്യണമെന്നും, ഇതിന് ഉത്തരവാദികളായവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട കമ്പനികള്‍ കൈമാറണമെന്നും കോടതി നിർദേശിച്ചു. സമാനമായ ഉള്ളടക്കങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടാല്‍ ഉടൻ നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി.മുൻ അന്താരാഷ്ട്ര ക്രിക്കറ്ററും ലോകസഭ അംഗവുമായിരുന്ന ഗംഭീറിന്റെ കീഴില്‍ ഇന്ത്യ ടി 20 ലോക കപ്പ് , ചാമ്പ്യൻസ് ട്രോഫി ഏഷ്യ കപ്പ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്.
ഗൗതം ഗംഭീറിനെ ലക്ഷ്യം വച്ചുള്ള ആക്ഷേപകരമായ പോസ്റ്റുകള്‍ നീക്കം ചെയ്യാൻ കോടതി നിര്‍ദ്ദേശം
