ചോദ്യം ചെയ്യലിന് ഹാജരായില്ല: മയക്കുമരുന്ന് കേസിൽ നടൻ ശ്രീകാന്തിന് വീണ്ടും ഇ.ഡി സമൻസ്

മയക്കുമരുന്ന് കേസിൽ പ്രതിയായ നടൻ ശ്രീകാന്തിനെ വീണ്ടും ചോദ്യംചെയ്യാനായി എൻഫോഴ്സ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ ഡി) സമൻസ് അയച്ചു.ഒക്ടോബർ 28-ന് ഹാജരാവാൻ ശ്രീകാന്തിനോട് ആവശ്യപ്പെട്ടിരുന്നു.എന്നാൽ, അസുഖമാണെന്നു പറഞ്ഞ് ശ്രീകാന്ത് എത്തിയില്ല. തുടർന്നാണ് 11-ന് ഹാജറാകാൻ ആവശ്യപ്പെട്ട് വീണ്ടും സമൻസ് അയച്ചത്. ഇതേകേസിൽ പ്രതിയായ മറ്റൊരു നടൻ കൃഷ ഒക്ടോബർ 29-ന് ഇടിക്കു മുന്നിൽ ഹാജരായിരുന്നു .മയക്കുമരുന്ന് അനുബന്ധത്തിൽ കള്ളപ്പണം ഇടപാട് നടന്നതായി ലഭിച്ച പരാതികളെത്തുടർന്നാണ് ഇ. ഡി അന്വേഷണം നടത്തുന്നത്.ഇതിന്റെ സാമ്പത്തികയിടപാടുകൾ സ്ഥിരീകരിക്കുന്ന ഡിജിറ്റൽ പണമിടപാട് വിവരങ്ങൾ, പങ്കാളികളുമായുള്ള മൊബൈൽ സന്ദേശങ്ങൾ തുടങ്ങിയവയും കണ്ടെടുത്തു. പ്രദീപ്, ഘാന സ്വദേശി ജോൺ എന്നിവർക്ക് പിന്നാലെയാണ് അന്വേഷണം ശ്രീകാന്തിലേക്ക് എത്തുന്നത്. അണ്ണാ ഡിഎംകെ മുൻഅംഗം പ്രസാദാണ് ശ്രീകാന്തിന്റെ പേര് വെളിപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *