രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്കെതിരെ പരാതി നല്‍കിയ യുവതിയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വർ നല്‍കിയ ജാമ്യഹർജിയില്‍ ഇന്നും വാദം തുടരും.ഇരുവിഭാഗത്തിൻ്റെയും വാദം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം അഡീഷണല്‍ സി.ജെ.എം. കോടതി ഇന്നും കേസ് പരിഗണിക്കുന്നത്.കേസിൻ്റെ എഫ്.ഐ.ആർ. വായിക്കുക മാത്രമാണ് വീഡിയോയില്‍ ചെയ്തതെന്നും, പരാതിക്കാരിയെ അവഹേളിക്കുന്ന യാതൊന്നും അതില്‍ ഇല്ലെന്നും രാഹുല്‍ ഈശ്വറിൻ്റെ അഭിഭാഷകൻ വാദിച്ചു. അതേസമയം , രാഹുല്‍ ഈശ്വർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയില്‍ നിലപാടെടുത്തു.ഇതിനിടെ , ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രാഹുല്‍ ഈശ്വറിനെ വെള്ളിയാഴ്ച വൈകുന്നേരം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിലവില്‍ റിമാൻഡില്‍ കഴിയുകയാണ് അദ്ദേഹം. കോടതിയുടെ ഇന്നത്തെ തീരുമാനം രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിക്കുമോ എന്നതില്‍ നിർണ്ണായകമാകും.
അതിജീവിതയെ അപമാനിച്ച കേസ്; രാഹുല്‍ ഈശ്വറിന്‍റെ ജാമ്യ ഹര്‍ജിയില്‍ ഇന്നും വാദം തുടരും
