കൈനകരി അനിത കൊലക്കേസ്: ഗര്‍ഭിണിയായ യുവതിയെ കൊന്നു കായലില്‍ തള്ളിയ ഒന്നാം പ്രതിക്ക് വധശിക്ഷ

ആലപ്പുഴ കൈനകരിയിലെ അനിത വധക്കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ച്‌ കോടതി. നിലമ്ബൂർ സ്വദേശി പ്രബീഷിനാണ് വധശിക്ഷ വിധിച്ചത്.ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി മൂന്ന് ആണ് വിധി പറഞ്ഞത്. കൈനകരിയില്‍ ഗർഭിണിയായ യുവതിയെ കൊന്നു കായലില്‍ തള്ളിയതാണ് കേസ്.ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ അനിതയുടെ മൃതദേഹം 2021 ജൂലൈ പത്താം തീയതിയാണ് പൂക്കൈത ആറില്‍ നിന്നു കണ്ടെത്തിയത്. കേസില്‍ അനിതയുമായി അടുപ്പമുണ്ടായിരുന്ന മലപ്പുറം നിലമ്ബൂർ സ്വദേശി പ്രബീഷ്, ഇയാളുടെ സുഹൃത്ത് കൈനകരി സ്വദേശി രജനി എന്നിവരാണ് പ്രതികള്‍. വിവാഹിതനായ പ്രബീഷ് ഒരേ സമയം വിവാഹിതരായ അനിതയും രജനിയുമായി അടുപ്പത്തിലായിരുന്നു. അനിത ഗർഭണിയായതിന് പിന്നാലെയായിരുന്നു കൊലപാതകം. പാലക്കാട് ആലത്തൂരിലെ ഒരു ഫാമില്‍ ജോലി ചെയ്യുകയായിരുന്ന അനിതയെ ജൂലൈ ഒൻപതാം തീയതി ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു കൊലപാതകം. കേസില്‍ നാലുവർഷത്തിന് ശേഷമാണ് വിധി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *