ഭാര്യയുടെ സഹനം പീഡനത്തിനുള്ള ലൈസൻസ് അല്ല; വിവാഹം ചോദ്യം ചെയ്യപ്പെടാൻ കഴിയാത്ത അധികാരം പുരുഷന് നല്‍കുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി

Oplus_16908288

വിവാഹം ചോദ്യം ചെയ്യപ്പെടാൻ കഴിയാത്ത അധികാരം പുരുഷന് നല്‍കുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭാര്യയുടെ സഹനം പീഡനത്തിനുള്ള ലൈസൻസ് അല്ല.ഭാര്യയുടെ മൗനം സമ്മതമായി കണക്കാക്കാനും ആകില്ല. ആണധികാരത്തില്‍ നിന്ന് സമത്വത്തിലേക്കും പരസ്പര ബഹുമാനത്തിലേക്കും ഇന്ത്യൻ വിവാഹ സമ്ബ്രദായം മാറണമെന്നും കോടതി പറഞ്ഞു. 80കാരനായ ഭർത്താവിനെ ഗാർഹിക പീഡന കേസില്‍ വെറുതെവിട്ട കീഴ്കോടതി വിധി റദ്ദാക്കി കൊണ്ടുള്ള ഉത്തരവിലാണ് നിരീക്ഷണങ്ങള്‍.തകർച്ച നേരിടുന്ന ദാമ്ബത്യബന്ധങ്ങളില്‍ തലമുറകളായി ഭാര്യമാർ അനുഭവിച്ചുവരുന്ന പീഡനം മഹത്വവത്ക്കരിക്കപ്പെട്ടത് ആണാധികാര മനോഭാവത്തെ ഉറപ്പിച്ചു. ഭാര്യയുടെ അന്തസ് ഉറപ്പാക്കേണ്ടത് വിവാഹബന്ധത്തിലെ മൗലികമായ ഉത്തരവാദിത്തമാണെഎന്നും കോടതി ചൂണ്ടിക്കാട്ടി. 1965ല്‍ വിവാഹിതർ ആയ ദമ്ബതികളുടെ കേസ് ആണിത്. ഇത് പരിഗണിക്കുമ്ബോഴാണ് കോടതിയുടം പ്രധാനപ്പെട്ട നിരീക്ഷണങ്ങള്‍ ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *