100 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ 39 വർഷങ്ങള്‍ക്ക് ശേഷം ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവിട്ടു.മധ്യപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ മുൻ ബില്ലിങ് അസിസ്റ്റന്റ് ജഗേശ്വർ പ്രസാദ് അവാർദിയയെയാണ് ഛത്തീസ്‌ഗഡ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്.39 വർഷങ്ങള്‍ക്ക് മുൻപ് സഹപ്രവർത്തകനായ അശോക് കുമാർ വർമയെന്ന ഉദ്യോഗസ്ഥനാണ് കുടിശിക തീർക്കാൻ ബില്ലിങ് അസിസ്റ്റന്റായിരുന്ന ജഗേശ്വർ പ്രസാദ് അവാർദിയ നൂറ് രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ലോകായുക്തയ്ക്ക് പരാതി നല്‍കിയത്. പിന്നാലെ ലോകായുക്ത ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു.
100 രൂപ കൈക്കൂലി കേസില്‍ ഉദ്യോഗസ്ഥനെ വെറുതെ വിട്ട് കോടതി
