കോടതിയലക്ഷ്യ കേസ്; കേരള സര്‍വകലാശാല വി സി മോഹനൻ കുന്നുമ്മല്‍ ഇന്ന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണം

കോടതിയലക്ഷ്യ കേസില്‍ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനന്‍ കുന്നുമ്മല്‍ ഇന്ന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണം.മുന്‍ രജിസ്ട്രാര്‍ ഡോ. കെഎസ് അനില്‍ കുമാര്‍ സമർപ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി മോഹനൻ കുന്നമ്മലിനോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു.ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഡോ. കെ എസ് അനില്‍കുമാറിനെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാത്തതാണ് കോടതിയലക്ഷ്യ നടപടിക്ക് കാരണം. കോടതി ഉത്തരവ് നടപ്പാക്കാത്തതിന്നുള്ള കാരണം മോഹനൻ കുന്നുമ്മല്‍ വിശദീകരിക്കണം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികളിലേക്ക് ഹൈക്കോടതി കടക്കുന്നതായിരിക്കും. ഡോ. കെ എസ് അനില്‍കുമാറിനെ സസ്പെൻ്റ് ചെയ്ത വൈസ് ചാൻസലറുടെ നടപടി നിയമവിരുദ്ധമാണെന്ന് കണ്ട് സിന്‍ഡിക്കറ്റ് റദ്ദാക്കിയിരുന്നു. എന്നാല്‍ അനില്‍ കുമാറിനെ വിസി തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചില്ല.സിന്‍ഡിക്കറ്റ് തീരുമാനം നടപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയെങ്കിലും വി സി ഡോ. മോഹനൻ കുന്നുമ്മല്‍ കോടതി നിർദേശം പാലിച്ചില്ല. തുടര്‍ന്നാണ് ഡോ. കെഎസ് അനില്‍ കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *